ക്രിപ്​റ്റോ കറന്‍സിയും സ്വീകരിക്കുമെന്ന്​ ദുബൈയിലെ സ്കൂളും നിയമസ്ഥാപനവും


ക്രിപ്റ്റോ കറര്‍സിയായും ഫീസടക്കാന്‍ അവസരമൊരുക്കി ദുബൈയിലെ സ്കൂളും നിയമസ്ഥാപനവും. ആശിഷ് മേത്ത ആന്‍ഡ് അസോസിയേറ്റ്സ് എന്ന നിയമസ്ഥാപനമാണ് ഇക്കാര്യം അറിയിച്ചത്. ആദ്യമായാണ് ഒരു നിയമസ്ഥാപനം ഇത്തരത്തില്‍ തീരുമാനമെടുക്കുന്നത്. ഇതിലൂടെ സ്ഥാപനത്തിന്‍റെ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ടോക്കണുകളില്‍ പണമടക്കാന്‍ കഴിയും. തെതര്‍ യു.എസ്.ഡി, ബിറ്റ്കോയിന്‍, എതേറിയം എന്നിവയുള്‍പ്പെടെ ക്രിപ്‌റ്റോ കറന്‍സികള്‍ നിയമ സ്ഥാപനം ആദ്യം സ്വീകരിക്കും. ലോകം കൂടുതല്‍ ഡിജിറ്റല്‍വത്കരണത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ദുബൈയിലെയും യു.എ.ഇയിലെയും സര്‍ക്കാര്‍ റെഗുലേറ്ററി, കംപ്ലയിന്‍സ് ചട്ടക്കൂട് അനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സ്ഥാപനത്തിന്‍റെ സ്ഥാപകനും മാനേജിങ് പാര്‍ട്ണറുമായ ആശിഷ് മേത്ത വ്യക്തമാക്കി.

ഈ വര്‍ഷം സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന സിറ്റിസണ്‍സ് സ്കൂളാണ് ഫീസ് ക്രിപ്റ്റോ കറന്‍സിയില്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ ഡിജിറ്റല്‍ കറന്‍സി സ്വീകരിക്കുന്ന സ്കൂളായി ഇത് മാറും. പുതിയ പേമെന്‍റ് സൗകര്യം അവതരിപ്പിച്ചതിലൂടെ, യു.എ.ഇയുടെ ഡിജിറ്റല്‍ സമ്ബദ്‌വ്യവസ്ഥയില്‍ യുവതലമുറയുടെ പങ്കാളിത്തം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. ആദില്‍ അല്‍ സറൂനി പറഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed