ചാമ്പ്യൻസ് ലീഗിൽ ഇന്ന് ആവേശകരമായ പോരാട്ടം


ചാമ്പ്യൻസ് ലീഗ് നോക്കോട്ട് റൗണ്ടിൽ ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ എഫ്‌സി നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിനെ നേരിടും. ലിവർപൂളിന്റെ ഹോം മൈതാനമായ ആൻഫീൽഡിൽ ഇന്ന് രാത്രി 1:30 നാണ് മത്സരം. 2018 ചാമ്പ്യൻസ് ലീഗിൽ ആവേശകരമായ മത്സരത്തിൽ ലിവർപൂളിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് കിരീടം ഉയർത്തിയിരുന്നു. വിവാദങ്ങൾ നിറഞ്ഞ ആ മത്സരത്തിന് ശേഷം ഇരു ടീമുകളും ഏറ്റുമുട്ടുന്നത് ആവേശത്തോടെയാണ് ഫുട്ബോൾ ലോകം നോക്കികാണുന്നത്. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ജർമൻ ക്ലബ് എയ്ൻട്രാക്‌ട് ഫ്രാങ്ക്ഫർട് ഇറ്റാലിയൻ ക്ലബ് നാപോളിയെ നേരിടും.

സ്പാനിഷ് ലീഗ് – കപ്പ് ടൂർണമെന്റുകളിലെ കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് റയൽ മാഡ്രിഡ് തോൽവി വഴങ്ങിയത്. ഈ മാസം തുടക്കത്തിൽ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിനെ തോൽപ്പിച്ച് ക്ലബ് ലോകകപ്പ് നേടിയ റയൽ മാഡ്രിഡ് കടുത്ത ആത്മവിശ്വാസത്തിലാണ്. ലിവർപൂളിനെതിരെയുള്ള കഴിഞ്ഞ ആറ് മത്സരങ്ങളിലുംറയൽ മാഡ്രിഡ് തോൽവി അറിഞ്ഞിട്ടില്ല. ഒറേലിയാൻ ച്യുവമേനി, ടോണി ക്രൂസ് എന്നിവർ ഇന്നത്തെ മത്സരം കളിക്കില്ല. കഴിഞ്ഞ മത്സരത്തിൽ പുറത്തുനിന്ന കരിം ബെൻസിമ ഇന്ന് കളിയ്ക്കാൻ സാധ്യതയുണ്ട്.

article-image

sdfsdfsdff

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed