ഗുജറാത്തിലെ പെട്രോ കെമിക്കൽ കമ്പനിയിൽ സ്‌ഫോടനം; രണ്ട് മരണം

ഗുജറാത്തിലെ വൽസാദ് ജില്ലയിൽ പെട്രോ കെമിക്കൽ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. സരിഗം ജിഐഡിസിയിലെ ഒരു കമ്പനിയിലാണ് സ്‌ഫോടനം നടന്നത്. സ്ഫോടനത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.സംഭവത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. വിവരമറിഞ്ഞ ഉടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി. ‘തീപിടിത്തം ഉണ്ടായതായി ഞങ്ങൾക്ക് വിവരം ലഭിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. പരുക്കേറ്റ രണ്ട് പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞങ്ങൾക്ക് തീ അണയ്ക്കാനുള്ള പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞില്ല. ഏത് രാസവസ്തുവാണ് തീപിടിത്തത്തിന് കാരണമായതെന്ന് ഉറപ്പില്ലായിരുന്നു’ അഗ്നിശമന ഉദ്ദ്യോഗസ്ഥൻ രാഹുൽ മുരാരി പറഞ്ഞു. രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും രാവിലെ പുനരാരംഭിക്കുമെന്നും വൽസാദ് എസ്പി വിജയ് സിംഗ് ഗുർജാർ അറിയിച്ചു. സ്‌ഫോടനത്തിന് പിന്നിലെ കാരണവും ഫാക്ടറിക്കുള്ളിലെ തൊഴിലാളികളുടെ അവസ്ഥയും ഇതുവരെ അറിയാനായിട്ടില്ലെന്നും എസ്പി കൂട്ടിച്ചേർത്തു.
eawresr