റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ നിന്ന് വിട്ട് നിന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു

തെലങ്കാനയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ പുരോഗമിക്കുകയാണ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ വ്യാഴാഴ്ച ഹൈദരാബാദിലെ രാജ്ഭവനിൽ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ആഘോഷങ്ങളിൽ പങ്കെടുത്തില്ല. തെലങ്കാനയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ മുഖ്യമന്ത്രി വിട്ടുനിന്നത് ചർച്ചയാവുകയാണ്. ഹൈദരാബാദിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ തെലങ്കാന ഗവർണർ ഗോൾഡൻ ഗ്ലോബ് അവാർഡ് ജേതാവിനെയും ഓസ്കാർ നാമനിർദ്ദേശം ചെയ്ത 'നാട്ടു നാട്ടു' ഗാനത്തിന്റെ സംഗീതസംവിധായകൻ എം എം കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും ആദരിച്ചു.
പത്മ പുരസ്‌കാര ജേതാക്കളിൽ ഒരാളാണ് കീരവാണി, 74ആമത് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ബുധനാഴ്ച ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
t7ii