നേതാക്കന്മാരുടെ വിദേശയാത്രയ്ക്ക് മുൻ‍കൂർ‍ അനുമതി വേണമെന്ന് കേന്ദ്രം


ജനപ്രതിനിധികൾ‍, ജഡ്ജിമാർ‍, സർ‍ക്കാർ‍ ജീവനക്കാർ‍, രാഷ്ട്രീയ പാർ‍ട്ടി നേതാക്കന്മാർ‍ തുടങ്ങിയവരുടെ വിദേശ യാത്രയ്ക്ക് കർ‍ശന നിർ‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശയാത്രയ്ക്ക് ആഭ്യന്തര മന്ത്രാലയത്തിൽ‍ നിന്നും മുൻകൂറായി ഓൺലൈൻ അനുമതി വാങ്ങണമെന്നാണ് പുതിയ നിർ‍ദേശം. കൂടാതെ യാത്രയ്ക്ക് രണ്ടാഴ്ച മുന്‍പെങ്കിലും അപേക്ഷ നൽ‍കണം. fcraonline.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമർ‍പ്പിക്കേണ്ടത്. 

ഇതുമായി ബന്ധപ്പട്ട പുതിയ മാർ‍ഗ രേഖ കേന്ദ്രം പുറത്തിറക്കി. വിദേശയാത്രയ്ക്ക് പോകുമ്പോൾ‍ വിമാന ടിക്കറ്റ്, പണം, താമസ സൗകര്യം, ചികിത്സ ചെലവ്, മറ്റ് യാത്ര ചെലവുകൾ‍ എന്നിവ സർ‍ക്കാർ‍ വഹിക്കുകയാണെങ്കിൽ‍ അത് വിദേശ യാത്ര ചെലവിൽ‍ ഉൾ‍പ്പെടുത്തും. എന്നാൽ‍ വിദേശയാത്രയ്ക്കിടെ അടിയന്തര ചികിത്സ ആവശ്യമായി വന്നാൽ‍ ഇത്തരത്തിൽ‍ മുന്‍കൂർ‍ അനുമതിയുടെ ആവശ്യമില്ല. അതേസമയം ചികിത്സാച്ചെലവ് ഒരു ലക്ഷത്തിന് മുകളിലാണെങ്കിൽ‍ ഒരു മാസത്തിനകം മുഴുവൻ വിശദാംശങ്ങളും കേന്ദ്രത്തെ അറിയിക്കണം. യാത്ര ചെയ്യുന്നത് സർ‍ക്കാർ‍ ജീവനക്കാരാണെങ്കിൽ‍ മാതൃവകുപ്പിന്റെയോ മന്ത്രാലയത്തിന്റെയോ അനുമതി നിർ‍ബന്ധമാണ്. 

സ്വന്തം ചെലവിൽ‍ വിദേശ യാത്രയ്ക്ക് പോകുമ്പോൾ‍ മുൻകൂർ‍ അനുമതി വേണ്ട. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്റെ അതിഥിതിയായി പോകുമ്പോളും അനുമതി ആവശ്യമില്ല. എന്നാൽ‍ ആതിഥേയത്വത്തിനുള്ള അപേക്ഷ യാത്രയ്ക്കുള്ള അഡ്മിനിസ്‌ട്രേറ്റീവ് ക്ലിയറൻസ് അല്ലെന്നും അതിനായി പ്രത്യേക അപേക്ഷ നൽ‍കണമെന്നും പുതുക്കിയ നിർ‍ദേശത്തിൽ‍ പറയുന്നു.

article-image

rtyrty

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed