കുവൈത്തിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നു


കുവൈത്ത് സിറ്റി

കുവൈത്തിൽ ബൂസ്റ്റർ ഡോസ് ജനവരി 2 മുതൽ നിർബന്ധമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പിന്നിട്ടവരെ ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലാത്തവരായി കണക്കാക്കുമെന്നും, ഇത്തരക്കാർക്ക് വിദേശ യാത്ര അനുവദിക്കില്ലെന്നും മന്ത്രിസഭ വ്യക്തമാക്കി. കൂടാതെ വിദേശങ്ങളിൽ നിന്ന് കുവൈത്തിലേയ്ക്ക് വരുന്നവർ രാജ്യത്ത് പ്രവേശിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പിസിആർ പരിശോധന നടത്തി നെഗറ്റീവ് സെർട്ടിഫിക്കേറ്റ് ഹാജരക്കേണ്ടതാണ്. ഈ വ്യവസ്ഥകൾ അടുത്ത ഞായറാഴ്ച്ച മുതൽക്കാണ് പ്രാബല്യത്തിൽ വരുക.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed