കാസർഗോഡ് നഗരത്തിലെ കിണറ്റിൽ മൃതദേഹം അഴുകിയ നിലയിൽ

കാസർഗോഡ് നഗരത്തിൽ ദേശീയ പാതയോരത്ത് കറന്തക്കാട് അശ്വനി നഗറിലെ കിണറ്റിൽ 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം വെള്ളത്തിൽ പൊങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരത്തെ വീട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് ആൾമറയുള്ള കിണറ്റിൽ മൃതദേഹം കണ്ടത്.
കിണറിൽ ഇലകളും മറ്റും വീഴാതിരിക്കാന്‍ വലകൊണ്ട് മൂടിയിരുന്നു. വല നീങ്ങിയ നിലയിൽ കണ്ടാണ് കിണർ പരിശോധിച്ചത്. വെള്ള ഷർട്ടും കറുത്ത പാന്റ്സുമാണ് വേഷം. കോസർഗോഡ്് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ടൗൺ പൊലീസ്, അഗ്‌നിരക്ഷാ സേന, ഫോറന്‍സിക്ക് വിഭാഗം, വിരലടയാള വിദഗ്ധർ തുടങ്ങിയവർ പരിശോധന നടത്തി.
ീൂഗഹൂബ