കോഴിക്കോട് ഫ്ളാറ്റിൽ നിന്ന് താഴെ വീണ് വനിതാ ഡോക്ടർ മരിച്ചു

ബീച്ച് ആശുപത്രിക്ക് സമീപത്തുള്ള ഫ്ളാറ്റിൽ നിന്ന് താഴെ വീണ് വനിതാ ഡോക്ടർ മരിച്ചു. മാഹി സ്വദേശി ഷദ റഹ്മാൻ (24) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. പന്ത്രണ്ടാംനിലയിൽ നിന്നാണ് ഷദ വീണതെന്ന് ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.
അപാർട്മെന്റിലെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷദ റഹ്മാൻ. വീഴ്ചയുടെ ശബ്ദംകേട്ട് ഓടിയെത്തിയപ്പോഴേക്കും ഷദ മരിച്ചിരുന്നുവെന്നും സതീഷ് പറഞ്ഞു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ാ