ഉദ്യോഗസ്ഥർ ഈഗോ കൊണ്ടു നടക്കരുത്: സല്യൂട്ടിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി ഗണേഷ് കുമാ‍ർ


തിരുവനന്തപുരം: സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി എം.പിയെ പിന്തുണച്ച് കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ പാർലമെൻറ് അംഗത്തെ പോലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണം. സുരേഷ് ഗോപി എന്ന വ്യക്തിയെ അല്ല. ഇന്ത്യൻ പാർലമെന്റിൽ അംഗമായ ഒരു വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണം. അത് മര്യാദയാണ്. പ്രോട്ടോക്കോൾ വിഷയമൊക്കെ വാദപ്രതിവാദത്തിനു വേണ്ടി ഉന്നയിക്കുന്നതാണ്. സുരേഷ്‌ഗോപി സല്യൂട്ട് ചോദിച്ചല്ല വാങ്ങേണ്ടത്. എംപിയാണെന്ന് അറിയാവുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ ബഹുമാനിക്കണം. പഴയ മന്ത്രിയാണെങ്കിൽ പോലും അവരെ ബഹുമാനിക്കണം. അവർ ഏത് പാർട്ടിക്കാരനോ ആകട്ടെ. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ, എ.കെ.ആന്റണി, വി.എം സുധീരൻ ഇവരൊക്കെ മുതിർന്ന നേതാക്കളാണ്. അവർക്ക് ഇപ്പോൾ പദവി ഉണ്ടോ എന്നത് നോക്കേണ്ട കാര്യമില്ല. അവരെ ബഹുമാനിക്കുന്നത് കൊണ്ട് യാതൊരു വിഷയവുമില്ല. അത്തരം ഈഗോ ഉദ്യോഗസ്ഥർ മനസിൽ കൊണ്ടു നടക്കരുത്. പദവിയില്ലെങ്കിൽ പ്രായത്തിന്റെ പേരിലാണെങ്കിലും ബഹുമാനിക്കണം

നമ്മളെക്കാൾ മുതിർന്ന ഒരു വ്യക്തിയെ കണ്ടാൽ ബഹുമാനിക്കണം. അത് ഗുരുത്വമാണ്. ഭാരത സംസ്‌കാരത്തിന്റെ ഭാഗമാണ്. സുരേഷ് ഗോപിയുടെ വിഷയം വലിയ വിവാദമാക്കേണ്ട കാര്യമില്ല. അദ്ദേഹം ഏത് പാർട്ടിക്കാരനാണ് എന്ന് നോക്കേണ്ട കാര്യമില്ല. അദ്ദേഹമെന്ന നടനെയല്ല നോക്കേണ്ടത്. അദ്ദേഹം പാർലമെന്റ് അംഗമാണ്. ആ പദവിയിൽ ഇരിക്കുന്പോൾ അദ്ദേഹത്തെ മാനിക്കണം. കൊടിക്കുന്നിൽ സുരേഷ് എന്റെ നാട്ടിലെ എംപിയാണ്. അദ്ദേഹത്തെ പോലീസുകാർ സല്യൂട്ട് ചെയ്യണ്ടേ, ചെയ്യണമല്ലോ. അദ്ദേഹത്തെ ഞാനും ബഹുമാനിക്കുന്നുണ്ട്. അദ്ദേഹം വേദിയിലേക്ക് വരുന്പോൾ ഞാൻ എഴുന്നേറ്റ് നിൽക്കാറുണ്ട്. ഒരാളെ ബഹുമാനിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കാനില്ല. എന്റെ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്റുമാരേയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരേയുമെല്ലാം ഞാൻ മാനിക്കുന്നുണ്ട്’ ഗണേഷ്‌കുമാർ പറഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed