തെലുങ്ക് ലൂസിഫറിൽ ചിരഞ്ജീവിയുടെ നായികയാകാൻ നയൻതാര


ചെന്നൈ: തമിഴിലെ സൂപ്പർ‍ഹിറ്റ് സംവിധായകൻ‍ മോഹൻ ‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫർ‍ ഒരുക്കുന്നതായി റിപ്പോർട്ട്. ലൂസിഫർ‍ തെലുങ്കിലെത്തുന്പോൾ‍ നിരവധി മാറ്റങ്ങളുണ്ട്. മോഹൻലാൽ‍ അവതരിപ്പിച്ച സ്റ്റീഫൻ നെടുന്പള്ളിയായി തെലുങ്കിൽ‍ ചിരഞ്ജീവി വരുന്പോൾ‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തിൽ‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോർ‍ട്ടുകളുണ്ട്. നായകകഥാപാത്രത്തിന്റെ പ്രണയിനിയായി നയന്‍താരയും സിനിമയിലുണ്ടാകും.

മോഹൻ രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയിൽ‍ ചിരഞ്ജീവിയുടെ താത്പര്യ പ്രകാരമുള്ള മാറ്റങ്ങൾ‍ വരുത്തിയെന്നും ചിരഞ്ജീവിയുടെയും നയന്‍താരയുടെയും കഥാപാത്രങ്ങൾ‍ തമ്മിലുള്ള പ്രണയം പറയുന്ന ഫ്‌ളാഷ്ബാക്ക് രംഗങ്ങൾ‍ ചിത്രത്തിൽ‍ ഉൾ‍പ്പെടുത്തുമെന്നും പിങ്ക് വില്ലയുടെ റിപ്പോർ‍ട്ടിൽ‍ പറയുന്നു. ചിരഞ്ജീവി നായകനായെത്തുന്ന ശിവ കൊരട്ടാലയുടെ ആചാര്യ പൂർ‍ത്തിയായ ഉടനെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. ഇത് രണ്ടാം തവണയാണ് നയൻ‍താര ചിരഞ്ജീവിയുടെ നായികയായെത്തുന്നത്. നേരത്തെ സായ് റാ നരസിംഹ റെഡ്ഡിയിൽ‍ ചിരഞ്ജീവിയുടെ നായികയായി നയൻസ് വേഷമിട്ടിരുന്നു.

ലൂസിഫർ‍ വൻ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. എൻ.വി പ്രസാദ് ആണ് തെലുങ്ക് ലൂസിഫർ‍ നിർ‍മിക്കുന്നത്. എസ് തമൻ ആണ് സംഗീത സംവിധാനം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed