മൊഡേണ വാക്സീൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാൻ അനുമതി



വാക്സീനേഷൻ പ്രക്രിയ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടരുന്നതിനിടെ ഇന്ത്യയിലേക്ക് നാലമാത്തെ വാക്സീൻ ഉടനെ എത്തിയേക്കും. യുഎസ് നിർമ്മിത മൊഡേണ വാക്സീൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാൻ ഡിസിജിഐ ഉടനെ അനുമതി നൽകിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനി സിപ്ലയാണ് മൊഡേണ വാക്സീൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനും വിൽക്കാനുമുള്ള അനുമതി തേടി ഡിജിസിഐക്ക് അപേക്ഷ നൽകിയിരിക്കുന്നത്.
അമേരിക്കൻ കമ്പനിയായ മൊഡേണ, യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫക്ഷസ് ഡിസീസ്, ബയോമെഡിക്കൽ അഡ്വാൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ അതോറിറ്റി എന്നിവർ ചേർന്ന് വികസിപ്പിച്ച ഈ വാക്സീൻ സ്പൈക് വാക്സ് എന്ന ബ്രാൻഡ് നാമത്തിലാണ് അമേരിക്കയിൽ ഇറക്കിയത്. എംആർഎൻഎ വാക്സീനായ മൊഡേണ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കിയപ്പോൾ 94 ശതമാനം സക്സസ് റേറ്റാണ് കാണിച്ചത്. യുഎസ്എ, കാന്നഡ, യൂറോപ്യൻയൂണിയൻ, യുകെ, ഇസ്രയേൽ അടക്കം ലോകത്തെ 53 രാജ്യങ്ങളിൽ വാക്സീൻ നിലവിൽ ഉപയോഗത്തിലുണ്ട്. 28 മുതൽ 42 ദിവസം വരെയാണ് രണ്ടാം വാക്സീനെടുക്കാനുള്ള ഇടവേള.

You might also like

Most Viewed