പ്രവാസി ആർട്സ് ഡേ കലാമത്സരം സംഘടിപ്പിക്കുന്നു


ഇന്ത്യയുടെ എഴുപ്പത്തിയഞ്ചാമാത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസി വെൽഫെയറിന്റെ ആഭിമുഖ്യത്തിൽ പ്രവാസി ആർട്സ് ഡേ കലാമത്സരം സംഘടിപ്പിക്കുന്നു. ആഗസ്ത് 19 ന് നടക്കുന്ന പരിപാടിയ്ക്കായി അൻസാർ തയ്യിൽ കോഡിനേറ്ററായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. പ്രസംഗ മത്സരം, കവിതാലാപനം, ലളിതഗാനം, മാപ്പിളപ്പാട്ട്, ക്വിസ് എന്നിവയാണ് പ്രവാസി ആർട്സ് ഡേയിലെ മത്സര ഇനങ്ങൾ.സംഘാടകസമിതി യോഗത്തിൽ പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി എം മുഹമ്മദലി പ്രവാസി ആർട്സ് ഡേ വിശദീകരിച്ചു. പ്രവാസി ആർട്സ് ഡേ രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ‪38027930 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed