യുഎഇയ്ക്ക് നേരേ വീണ്ടും ഹൂതി ആക്രമണം


 യുഎഇയ്ക്ക് നേരേ വീണ്ടും ഹൂതി ആക്രമണം. ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ തടുത്തു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.

അബുദാബിയിലാണ് ഹൂതി ആക്രമണം ഉണ്ടായത്. 

സംഭവത്തിൽ ആളപായമുണ്ടായിട്ടില്ലെന്നു പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ആളൊഴിഞ്ഞ പ്രദേശത്താണ് മിസൈലിന്റെ അവശിഷ്ടങ്ങൾ വീണതെന്നും മന്ത്രാലയം അറിയിച്ചു.

അടുത്തിടെ ഇത് മൂന്നാം തവണയാണ് ഹൂതികൾ യുഎഇക്ക് നേരെ മിസൈൽ ആക്രമണം നടത്തുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed