എയിംസിൽ ചികിത്സയ്ക്ക് എത്തിയ കുട്ടിക്ക് നൽകിയ ഭക്ഷണത്തിൽ പാറ്റ


ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ച നാലുവയസ്സുള്ള കുട്ടിക്ക് വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. ആശുപത്രിയിൽ ഒരു പ്രധാന ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് ശേഷം കുട്ടിക്ക് നൽകിയ ആദ്യ ഭക്ഷണത്തിലാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. പാറ്റയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ഞായറാഴ്ച രാത്രിയാണ് സംഭവം. കുട്ടിയ്ക്ക് വിളമ്പിയ പരിപ്പിലാണ് പ്രാണിയെ കണ്ടെത്തിയത്. ഭക്ഷണ ട്രേയിൽ പാറ്റയുടെ ഭാഗങ്ങൾ പോലെ തോന്നിക്കുന്ന ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു. 

article-image

ിഹബുഗബ

You might also like

  • Lulu Exchange
  • Straight Forward

Most Viewed