റോം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയാണ് പിണറായി ; വി മുരളീധരൻ


മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നേതാവ് വി മുരളീധരൻ. റോം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയാണ് പിണറായി വിജയൻ എന്ന് മുരളീധരൻ പറഞ്ഞു. ജനങ്ങൾ ചൂടിൽ മരിക്കുമ്പോൾ പിണറായി കുടുംബവുമായി ബീച്ച് ടൂറിസം ആസ്വദിക്കാൻ പോയി. ഇതിൽ മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തത വരുത്തണം എന്നും അദ്ദേഹം പറഞ്ഞു.

വിനോദയാത്ര നടത്താനുള്ള വരുമാന സ്രോതസ്സ് എന്താണ്? ആരാണ് സ്പോൺസർ എന്ന് വ്യക്തമാക്കണം. എംവി ഗോവിന്ദൻ മറുപടി പറഞ്ഞാലും മതി. മുഖ്യമന്ത്രിയും ഒരു മന്ത്രിയും ആർക്കും ചുമതല കൈമാറാതെ തോന്നിയതുപോലെ ഇറങ്ങിപ്പോയി. ഇത് ജനങ്ങളോട് കാണിക്കുന്ന നിരുത്തരവാദിത്വമാണ്. യെച്ചൂരിക്ക് ഇതിൽ നിലപാടുണ്ടോ?

മുഖ്യമന്ത്രിയുടെ ആഡംബര യാത്രയെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. ബംഗാളിലെ സ്ഥിതി അധികം വൈകാതെ കേരളത്തിലും വരും. ജനങ്ങൾ കഷ്ടപ്പെടുമ്പോൾ 19 ദിവസം വിനോദയാത്ര നടത്തുകയാണോ ചെയ്യേണ്ടത്. താനൂർ അപകടം നടന്നിട്ട് അന്വേഷണം എവിടെയെത്തി? നഷ്ടപരിഹാരം മുഴുവൻ ആളുകൾക്കും കിട്ടിയോ?

മാസപ്പടി കേസിൽ വി.ഡി സതീശൻ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിപ്പിച്ചു. ഒരു രേഖയും ഇല്ലാതെ കോടതിയിൽ പോയി മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് കൊടുപ്പിച്ചു. ഇത് ആരുടെ താല്പര്യം കൊണ്ടാണ്? അഡ്ജസ്റ്റ്മെൻറ് നടന്നോ എന്നും അദ്ദേഹം ചോദിച്ചു.

article-image

ederserwewe

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed