ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ ടയർപൊട്ടി
മുംബൈ: ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ ടയർപൊട്ടി. അഹമ്മദാബാദിൽ നിന്നു മുംബൈയിലേക്ക് വന്ന എഐ 614 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. 128 യാത്രക്കാരും വിമാനജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
രാവിലെ ഒൻപത് മണിയോടെ മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയർ പൊട്ടുകയായിരുന്നു. വൻ അപകടമാണ് ഒഴിവായത്.

