കാറപകടം: രണ്ട് മരണം


ന്യൂഡൽഹി: സെൻട്രൽ ഡൽഹിയിൽ കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. ഡൽഹിയിൽ സുഹൃത്തിെൻറ വിവാഹചടങ്ങിൽ പെങ്കടുക്കാൻ ഹരിയാനയിൽ നിന്ന് യാത്രതിരിച്ച സംഘമാണ് അപകടത്തിൽ പെട്ടത്.
മറികടക്കാൻ ശ്രമിച്ച ബൈക്കുമായി കൂട്ടിമുട്ടാതിരിക്കാൻ കാർ വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഡിസൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാർ ഒാടിച്ചിരുന്നത് കാഷിഷ് ആനന്ദ് എന്ന യുവാവാണെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed