കേരളത്തിൽ ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണം പിൻവലിച്ചു
കേരളത്തിൽ ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണം പിൻവലിച്ചു. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. എന്നാൽ ജില്ലകളിൽ നിലവിൽ വർഗീകരണം നടത്തിയുള്ള നിയന്ത്രണം തുടരും. സ്കൂളുകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ അവലോകന യോഗം തീരുമാനിച്ചു. 28 മുതൽ സ്കൂളുകളിൽ രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസുകൾ ആരംഭിക്കും. മതചടങ്ങുകൾക്ക് പ്രത്യേക മാനദണ്ഡം ഇറക്കാനും തീരുമാനമായി.
ആലുവ ശിവരാത്രി, ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവൻഷൻ തുടങ്ങിയ മതപരിപാടികൾക്ക് പ്രത്യേക മാനദണ്ഡം ഇറക്കും. ഉത്സവങ്ങളിൽ കൂടുതൽ പേർക്ക് അനുമതി നൽകുന്നതും സർക്കാരിന്‍റെ പരിഗണനയിലുണ്ട്.


