ബഹ്റൈനിൽ മനുഷ്യ കടത്തുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി


ബഹ്റൈനിൽ മനുഷ്യ കടത്തുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മനുഷ്യ കടത്തിന് ഇരയായ  ഏഷ്യൻ വംശജ നൽകിയ മൊഴിയുടെ  അടിസ്ഥാനത്തിലാണ് പ്രതികൾ കുടങ്ങിയത്. സഹപ്രവർത്തകയോടൊപ്പം  ബഹ്റൈനിൽ വീട്ടുജോലി ചെയ്തുവരികയായിരുന്ന യുവതിയെ കൂടുതൽ ശബളം ലഭിക്കുന്ന മറ്റൊരു ജോലി തരാം എന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് ഇവർ കടത്തി കൊണ്ട് പോയത്. പിന്നീട്  ഒരു അപ്പാർട്ട്മെന്റിൽ തന്നെ പൂട്ടിയിട്ട് വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. വീണ് കിട്ടിയ അവസരത്തിൽ അപ്പാർട്ടുമെന്റിലെ ജനൽ വഴി രക്ഷപ്പെട്ട യുവതിയുടെശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുമുണ്ട്.  പ്രതികളെ ചോദ്യം ചെയ്ത് കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed