പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയകേസ്: ഹിന്ദു ഐക്യവേദി നേതാവ് പിടിയിൽ
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഹിന്ദു ഐക്യവേദി നേതാവ് പാണ്ടിക്കാട് പൊലീസിന്‍െറ പിടിയിലായി. പുളിക്കല്‍ ഒളവട്ടൂര്‍ എറിയാട് വീട്ടില്‍ ചന്ദ്രന്‍ എന്ന ചീറോളി ചന്ദ്രന്‍ (45) ആണ് അറസ്റ്റിലായത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ (പോക്സോ ) നിയമപ്രകാരമാണ് അറസ്റ്റ്.
കഴിഞ്ഞ വര്‍ഷം മേലാറ്റൂര്‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ ഇന്ന് പാണ്ടിക്കാട് സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ നേരത്തെ ഹൈകോടതി തള്ളിയിരുന്നു. സമാനമായ നിരവധി സംഭവങ്ങളില്‍ ജില്ലക്ക് അകത്തും പുറത്തും ഇയാള്‍ ഉള്‍പ്പെട്ടതായി പൊലീസിന് വിവരം ഉണ്ട്. പ്രതിയെ ചൊവ്വാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

