ഇ​പി മ​നു​ഷ്യ​പ്പ​റ്റു​ള്ള ക​മ്യൂ​ണി​സ്റ്റു​കാ​രൻ, ആത്മകഥ വിവാദത്തിന് പിന്നില്‍ പി ശശിയും ലോബിയും; പി​ന്തു​ണ​ച്ച് അ​ൻ​വ​ർ


ഇ.പി.ജയരാജനെ പിന്തുണച്ച് പി.വി.അൻവർ എംഎൽഎ. തന്നെക്കുറിച്ച് ഇ.പി അങ്ങനെ പറയുമെന്ന അഭിപ്രായം തനിക്കില്ലെന്ന് അൻവർ പ്രതികരിച്ചു. വിശ്വാസ്യയോഗ്യമായി തോന്നിയില്ല. ഇപിയുമായി സംസാരിച്ച വ്യക്തിയാണ് താൻ. ഡിസി ബുക്സ് പുറത്തുവിട്ട കാര്യങ്ങളിൽ തനിക്കും സംശയമുണ്ട്. മനുഷ്യപ്പറ്റുള്ള കമ്യൂണിസ്റ്റുകാരനാണ് ഇപിയെന്നും അൻവർ പറഞ്ഞു. ഡിസി ബുക്സിനെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. പി.ശശിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണോ അതിനു പിന്നിലെന്ന് ഇപിയാണ് പരിശോധിക്കേണ്ടത്. ഇ.പി ഒരു സാധുമനുഷ്യനാണ്. അദ്ദേഹത്തെ പിണറായി ഒതുക്കുന്നത് മരുമകനെ മുഖ്യമന്ത്രിയാക്കാനാണെന്നും അൻവർ ആരോപിച്ചു.

article-image

acdsasddsds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed