ബഹ്റൈൻ പ്രതിഭയുടെ “സ്നേഹ നിലാവ് “ കുടുംബസംഗമം ശ്രദ്ധേയമായി


ബഹ്റൈൻ പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പ്രതിഭ മുഹറഖ് മേഖലക്ക് കീഴിലുള്ള ഉം അൽ ഹസ്സം യൂണിറ്റ് സംഘടിപ്പിച്ച  “സ്നേഹ നിലാവ് “ കുടുംബസംഗമം ശ്രദ്ധേയമായി. പ്രതിഭ മുഖ്യ രക്ഷാധികാരി  പി. ശ്രീജിത്ത് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്ത പരിപാടിക്ക് സ്വാഗത സംഘം കൺവീനർ സജീവൻ മാക്കണ്ടി, യൂണിറ്റ് സെക്രട്ടറി  ബിജു കെപി. യൂണിറ്റ് പ്രസിഡണ്ട് ദുർഗ്ഗ കാശിനാഥൻ എന്നിവർ നേതൃത്വം നൽകി.  പുരുഷന്മാർ അവതരിപ്പിച്ച ഒപ്പന, യൂണിറ്റ് അംഗങ്ങളും, കുടുംബാംഗങ്ങളും അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, ക്ലാസ്സിക്കൽ ഡാൻസ് എന്നിങ്ങനെ വിവിധ കലാപരിപാടികളും പ്രതിഭ “സ്വരലയ“ യുടെ ഗാനമേളയും, സഹൃദയ പയ്യന്നൂരിന്റെ നാടൻ പാട്ടുകളും  കുടുംബസംഗമത്തിന് മാറ്റ് പകർന്നു. 

ഇരുനൂറ്റിഅമ്പതിലധികം  അംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. യൂണിറ്റ് എക്സിക്യുട്ടീവ് അംഗം ബിജു. വി.എൻ മാർബിളിൽ തീർത്ത നാല്പതാം വാർഷികത്തിന്റെ എംബ്ലം യൂണിറ്റ് സെക്രട്ടറി ബിജു.കെ. പി. രക്ഷാധികാരി സമിതി കമ്മിറ്റിക്ക് ചടങ്ങിൽ വെച്ച് കൈമാറി. 

article-image

്ിപിുപ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed