ഇന്ത്യൻ സ്കൂൾ അക്കാദമിക് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

ഇന്ത്യൻ സ്‌കൂളിൽ ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് നേട്ടങ്ങൾക്ക് അഭിനന്ദിക്കുന്നതിനായി വ്യാഴാഴ്ച അക്കാദമിക് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. 2022−2023 അധ്യയന വർഷത്തിലെ മികച്ച പ്രകടനത്തിന് 275ഓളം ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ഇസ ടൗൺ കാമ്പസിലെ ജഷൻമാൽ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് നമ്പ്യാർ, അജയകൃഷ്ണൻ വി, മുഹമ്മദ് നയാസ് ഉല്ല , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദേശീയ ഗാനാലാപനത്തിനും വിശുദ്ധ ഖുർആൻ പാരായണത്തിനും ശേഷം ദീപം തെളിച്ചതോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് സ്‌കൂളിലെ വിദ്യാർത്ഥികളുടെ പ്രാർത്ഥനയും പ്രാർത്ഥനാ നൃത്തവും നടന്നു. മധ്യവിഭാഗത്തിലെ വിദ്യാർത്ഥികൾ സിനിമാറ്റിക് ഡാൻസും അറബിക് നൃത്തവും അവതരിപ്പിച്ചു. ജേതാക്കൾക്ക് മുഖ്യാതിഥിയും സ്കൂൾ അധികൃതരും ചേർന്ന് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
rytdry