ഇന്ത്യൻ സ്‌കൂൾ മദർകെയർ ISB APJ ഇന്റർ−ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ്, സീസൺ 4 സംഘടിപ്പിക്കുന്നു


ഇന്ത്യൻ സ്‌കൂൾ മദർകെയർ ISB APJ ഇന്റർ−ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ്, സീസൺ 4 സംഘടിപ്പിക്കുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്വിസിന്റെ പ്രാഥമിക റൗണ്ടിലെ ടോപ്പ് സ്‌കോറർമാർ, ഓരോ സ്‌കൂളിൽ നിന്നും ഒരാൾ വീതം, മെയ്  27നു  ശനിയാഴ്ച നടക്കുന്ന സെമി ഫൈനൽ റൗണ്ടിലേക്ക് കടക്കും.  ജൂൺ 2 വെള്ളിയാഴ്ച നടക്കുന്ന അവസാന റൗണ്ടിൽ ആറ് ടീമുകൾ മത്സരിക്കും.  ഡോ. ബാബു രാമചന്ദ്രൻ (അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ), ബോണി ജോസഫ് (ഡയറക്ടർ, ബോണിസ് എജ്യുക്കേഷണൽ സർവീസസ്) എന്നിവരാണ് ക്വിസ് മാസ്റ്റർമാർ.

പന്ത്രണ്ട് സ്‌കൂളുകളിൽ നിന്നുള്ള 31 ഓളം യുവ ക്വിസ് മത്സരാർത്ഥികൾ ആവേശകരമായ മത്സരങ്ങളിൽ മാറ്റുരക്കും. പരിപാടിയുടെ നടത്തിപ്പുമായി സഹകരിച്ചു പ്രവർത്തിക്കുന്ന എല്ലാവർക്കും റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ നന്ദി അറിയിച്ചു.

article-image

dfsg

You might also like

Most Viewed