നാസർ ബിൻ ഹമദ് പ്രീമിയർ ഫുട്ബോൾ ലീഗ് കിരീടം അൽ ഖൽദിയ ക്ലബ്ബിന്

നാസർ ബിൻ ഹമദ് പ്രീമിയർ ഫുട്ബോൾ ലീഗ് കിരീടം അൽ ഖൽദിയ ക്ലബ്ബിന്. ഇസ ടൗൺ ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ബഹ്‌റൈൻ ക്ലബുമായി നടന്ന മത്സരത്തിൽ 1−1ന് സമനില നേടിയ അൽ ഖൽദിയ 42 പോയന്റുമായി ലീഗ് ടേബിളിൽ ഒന്നാമതെത്തി. അൽ ഖൽദിയയുടെ ആദ്യ ഫുട്‌ബാൾ പ്രീമിയർ ലീഗ് കിരീടമാണിത്. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി പ്രസിഡന്റും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി മേധാവിയുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, ബി.എഫ്.എ വൈസ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അലി ബിൻ ഈസ ആൽ ഖലീഫ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നാസർ ബിൻ ഹമദ് പ്രീമിയർ ലീഗിന്റെ ഷീൽഡും 75,000 ദിനാർ കാഷ് പ്രൈസും അൽ ഖൽദിയ ക്ലബിന് ശൈഖ് ഖാലിദ് ബിൻ ഹമദ് സമ്മാനിച്ചു.
ghfg