യാത്രയപ്പ് നൽകി


ബഹ്റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു പോകുന്ന എസ്. എൻ. സി. എസിലെ മൂന്ന് കുടുംബാംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. ജോലി സംബന്ധമായി യുകെയിലേയ്ക്ക് പോകുന്ന എസ്. എൻ. സിഎസ് മുൻ ബോർഡ് അംഗമായ ജീമോൻ കൃഷ്ണൻകുട്ടിക്കും കുടുംബത്തിനും,  സൂരജ് സാഗറിനും കുടുംബത്തിനും,  കേരളത്തിലേക്ക് തിരിച്ചു പോകുന്ന അരുന്ധതി അമ്മയ്ക്കുമാണ് യാത്രയപ്പ് നൽകിയത്. ചടങ്ങിൽ എസ് എൻ സി എസ് ജനറൽ സെക്രട്ടറി വി. ആർ.സജീവൻ  സ്വാഗതവും ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷതയും വഹിച്ചു. പ്രശാന്ത്. കെ. കെ. അവതാരകനായ ചടങ്ങിൽ മെംബെർഷിപ്പ് സെക്രട്ടറി ഷൈൻ ചെല്ലപ്പൻ നന്ദി രേഖപ്പെടുത്തി.

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed