ഇന്ത്യൻ സ്‌കൂൾ ഉർദു ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു


ഇന്ത്യൻ സ്‌കൂൾ  ഉർദു ദിനം  വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഉപദേശക സമിതി ചെയർമാൻ മുഹമ്മദ് മൻസൂർ, അവാലി ഹോസ്പിറ്റൽ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ സയ്യിദ് റാസ എന്നിവർ മുഖ്യാഥികളായി പങ്കെടുത്തു. 

article-image

സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു. വകുപ്പ് മേധാവി ബാബു ഖാൻ സ്വാഗതം പറഞ്ഞു. ഉറുദു അധ്യാപിക മഹാനാസ് ഖാൻ ആമുഖ പ്രഭാഷണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ആറ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങൾ നടന്നിരുന്നു. ഇതിന്റെ ഫിനാലെയായിട്ടാണ് ഉർദുദിനം ആഘോഷിച്ചത്. മുഹമ്മദ് നയാസ് ഉല്ല നന്ദി പറഞ്ഞു.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed