ബുക്കിം​ഗ് അപ്പോയിന്റ്മെന്റുകൾക്ക് പുതിയ ആപ്പുമായി എൻ.പി.ആർ.എ


ബഹ്റൈനിൽ എമിഗ്രേഷൻ വകുപ്പുമായ ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാനുള്ള ബുക്കിങ്ങ് അപ്പോയിന്റുമെന്റുകൾക്കായി മൊബൈൽ ആപ്ലിക്കേഷൻ ആരംഭിക്കുന്നതായി നാഷാണാലിറ്റി പാസ്പോർട്സ് ആന്റ് റെസി‍ഡൻസ് അഫയേർസ് അധികൃതർ അറിയിച്ചു. ഫെബ്രവരി 14 മുതൽക്കാണ് ഇത് പ്രവർത്തനം ആരംഭിക്കുക.  MAWAEID എന്ന പേരിലുള്ള ആപ്ലിക്കേഷൻ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പ്  സ്റ്റോർ വഴി ഡൗൺലോഡ് ചെയ്യാം. ഇത് നിലവിലെ അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് സംവിധാനത്തെ മാറ്റി സ്ഥാപിക്കും.

പുതിയ ആപ്പിലൂടെ വ്യക്തിഗത വിശദാംശങ്ങൾ നൽകി സർവീസ് സെന്റർ, വേണ്ട സേവനം, തീയതി, സമയം എന്നിവ തിരഞ്ഞെടുത്ത ശേഷം അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാം. കൂടാതെ അപ്പോയിന്റ്‌മെന്റുകളിൽ മാറ്റം വരുത്താനോ  റദ്ദാക്കാനോ ആപ്പിലൂടെ സാധിക്കും. കൂടുതൽ വിവരങ്ങൾക്കും അന്വേഷണൾക്കും ഞായറാഴ്ച മുതൽ വ്യാഴാഴ്ച്ച വരെ രാവിലെ 7:30 മുതൽ വൈകുന്നേരം 6 മണി വരെ 17077077 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed