മാർച്ച് 12 മുതൽ ബഹ്‌റൈനിൽ മൂല്യവർദ്ധിത നികുതിയിൽ പരിശീലന കോഴ്സ് ആരംഭിക്കുന്നു


മനാമ : മൂല്യവർധിത നികുതിയെപ്പറ്റി വ്യവസായങ്ങളെയും വ്യക്തികളെയും ബോധവൽക്കരിക്കുന്നതിനായി വിനയാർഡ് ഏഷ്യ ടെക്നോളജിക്കൽ കോളേജ്, മെന സെന്റർ ഫോർ ഇൻവെസ്റ്റ്മെന്റും സാമ്പത്തിക വികസന ബോർഡുമായി ചേർന്ന് മാർച്ച് 12 മുതൽ ഒരു പരിശീലന കോഴ്സ് ആരംഭിക്കുന്നു.
 
ജിസിസി രാജ്യങ്ങളിൽ മൂല്യവർദ്ധിത നികുതി നടപ്പിലാക്കുകയാണ്. നിലവിലുള്ള പദ്ധതികൾ പ്രകാരം ബഹ്റൈനിൽ ഈ വർഷം അവസാനമോടെ നികുതി നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെന സെന്റർ ഫോർ ഇൻവെസ്റ്റ്മെന്റും ബഹ്റൈൻ സാമ്പത്തിക വികസന ബോർഡും ചേർന്ന് സാമ്പത്തിക വിദഗ്ധയായ ഡോ. ഹനാ കാനുവിനൊപ്പം, വാറ്റ് നടപ്പാക്കുന്നതിന് വളരെ ഉയർന്ന നിലവാരത്തിലുള്ള പരിശീലന പരിപാടികളാണ് നടത്തുന്നത്. 
 
ചെറുകിട സംരംഭങ്ങൾക്കും വലിയ കമ്പനികൾക്കും അവരുടെ അക്കൌണ്ടിംഗ് പ്രക്രിയയിൽ വാറ്റ് ഉൾപ്പെടുത്തുന്നതിനെ ലക്ഷ്യമിട്ടാണ് ഈ പരിശീലന പരിപാടി നടത്തുന്നത്. ഈ കോഴ്സുകൾ നടത്താൻ ടി.ഇ.എസ്.ഡി.എ സർട്ടിഫിക്കറ്റുള്ള ഫിലിപ്പീൻസിനെ കേന്ദ്രീകരിച്ചുള്ള വിനയാർഡ് ഏഷ്യ ടെക്നോളജിക്കൽ കോളേജിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബഹ്‌റൈനെയും മറ്റ് ജിസിസി രാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം മൂല്യവർദ്ധിത നികുതി വളരെ പുതിയ ഒരു കാര്യമായതിനാൽ എല്ലാവർക്കും ഈ പരിശീലന കോഴ്സ് പ്രയോജനപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും എല്ലാ ചെറുകിട, വൻകിട കമ്പനികളിലെയും സംരംഭകർക്കും ബിസിനസ് ഉടമസ്ഥർക്കും ഈ പരിശീലന പരിപാടിയിൽ നിന്ന് പ്രയോജനം ലഭിക്കുമെന്നും ഡോ. ഹനാ കാനു പറഞ്ഞു.
 
മാർച്ച് 12ന് ആരംഭിക്കുന്ന കോഴ്സിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ച് കഴിഞ്ഞു. കോഴ്സിനെപ്പറ്റിയുള്ള മറ്റ് വിവരങ്ങൾക്കും രജിസ്ട്രേഷനുമായി  
സിറ്റി സെന്ററിൽ ഒരു ബൂത്ത് സ്ഥാപിക്കുമെന്നും ഇതിന്റെ സംഘാടകർ അറിയിച്ചു 

You might also like

Most Viewed