കോവിഡ് കാലത്തെ മുതലാളിത്തം


ശരിയാണ്. തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാൻ പാടില്ല. അവരുടെ കഞ്ഞി കുടി മുട്ടും.

എന്നാൽ ഈ പറയുന്ന തൊഴിലാളികൾക്ക് ശന്പളം കൊടുക്കുന്ന മുതലാളിയുടെ കഞ്ഞിയോ?

എല്ലാ മുതലാളിമാരും കോടീശ്വരന്മാർ അല്ല. ചെറുകിട വ്യവസായം ചെയുന്ന മുതലാളിമാർ കോടീശ്വരന്മാർ അല്ല.  ഞാൻ ഇത് പറയുമ്പോൾ, ഞാൻ ബൂർഷ്വാ ആണെന്ന് പലരും പറഞ്ഞേക്കാം. സാരമില്ല. തൊഴിലാളികൾക്ക് തൊഴിൽ കൊടുക്കുന്ന എല്ലാ വ്യവസായികൾക്കും വേണ്ടിയാണ് ഞാൻ ഇത് പറയുന്നത്.

കച്ചവടം നടക്കാതെ എവിടുന്നാണ് ഒരു തൊഴിലുടമക്ക് പണം? എല്ലാവർക്കും ബാങ്കിൽ കുറേ പണം ഉണ്ടാകണം എന്നില്ല. അതാത് മാസം ഉണ്ടാക്കുന്ന പണം കൊണ്ടാവാം മിക്കവാറും അവരുടെ തൊഴിലാളികൾക്ക് ശന്പളം കൊടുക്കുന്നത്. ഈ ആൾക്കാർ എങ്ങനെ കച്ചവടം നടക്കാതെ ശന്പളം കൊടുക്കും. ഇങ്ങനെ തുടർന്ന് പോയാൽ, ഈ കൊറോണക്കാലം തീരുന്പോഴേക്കും കുറേ മുതലാളിമാർ ആത്‍മഹത്യ ചെയ്യാനും, കുറേ വ്യവസായ സ്ഥാപനങ്ങൾ അടച്ചു പൂട്ടാനും സാധ്യതകൾ ഏറെ. 

ഒട്ടുമിക്ക വ്യവസായികളും ബാങ്കിൽ നിന്ന് ലോൺ എടുത്താണ് വ്യവസായം ചെയുന്നത്. മാസാമാസം പലിശ അടക്കണമെങ്കിൽ തന്നെ കച്ചവടം നടക്കണം. ചെറുകിട വ്യവസായികൾക്ക് ചെറിയ തുക അടച്ചാൽ മതിയാകും. എന്നാൽ വലിയ വ്യവസായ സ്ഥാപനങ്ങളുടെ മുതലാളിമാർ ഏറെ കുറേ പേരും കോടികൾ ലോൺ എടുത്ത് ആണ് ബിസിനസ്  നടത്തികൊണ്ട് പോകുന്നത്. ഇത് പലർക്കും അറിയാത്ത ഒരു സത്യം ആണ്. ഇവരുടെ പലിശ അടവ് ലക്ഷങ്ങൾ ആണ് ഓരോ മാസവും.

കൊല്ലത്തെ രണ്ടു 4 സ്റ്റാർ ഹോട്ടലിന്റെ ഉടമ ആണ് ഞാൻ. കൂടാതെ വേറെ വ്യവസായ സ്ഥാപനങ്ങളും എനിക്ക് നാട്ടിൽ ഉണ്ട്. എന്റെയും കൂടെ കഥ ആണ് ഞാൻ ഈ പറയുന്നത്.

ബാങ്കിലെ ലോൺ അടവ് പോട്ടെ. സ്റ്റാഫിന്റെ ഓരോ മാസത്തെ സാലറി മാത്രം ലക്ഷങ്ങൾ ആണ്. ഇത് കൂടാതെ വൈദ്യുതി ബിൽ, മെയിന്റനൻസ് കോസ്റ്റ്, ടാക്സ്, ലൈസൻസ്  പുതുക്കൽ, കുന്തം കൊടച്ചക്രം തുടങ്ങി എല്ലാം ലക്ഷങ്ങൾ ആണ് ഓരോ മാസത്തെ ചെലവ്. ഇതിനു എല്ലാം ബിസിനസ് നടക്കാതെ എവിടുന്നാണ് പണം?  ഈ ഒരു അവസ്ഥയിൽ, മറ്റു രാജ്യങ്ങളിൽ സ്വദേശ  വ്യവസായികൾക്ക് പല ആനുകൂല്യങ്ങളും, സാന്പത്തിക സഹായങ്ങളും ലഭിക്കുന്നുണ്ട് .

ഇങ്ങനെ തുടർന്നാൽ കൊറോണ കഴിയുന്പോൾ, കുറേ വ്യവസായികൾ എങ്കിലും ആത്‍മഹത്യ ചെയേണ്ട അവസ്ഥ വരും. തൊഴിലാളികൾ അപ്പോഴും എല്ലാം സേഫ് ! ! ” 

സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശന്പളം റിലീഫ് ഫണ്ടിന് വേണ്ടി കൊടുക്കണം..! CLAP

നമ്മൾ പക്ഷെ മുടങ്ങാതെ, ഫുൾ സാലറി കൊടുക്കണം നമ്മുടെ സ്റ്റാഫിന്. THUMBS UP

എന്ന്,

മാന്വൽ ക്രൂസ് ഡാർവിൻ, 

ഒരു ലോക്ക് ഡൗണിൽ അകപ്പെട്ട വ്യവസായി

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed