ഭൂമിയിടപാടുകളിൽ 12 വർഷത്തെ റെക്കോർഡ് മറികടന്ന് ദുബായ്


ഭൂമിയിടപാടുകളുടെ എണ്ണത്തിൽ 12 വർഷത്തെ റെക്കോർഡ് മറികടന്ന് ദുബായ്. കഴിഞ്ഞ വർഷം 15,107 കോടി ദിർഹത്തിന്റെ ഇടപാടുകളാണ് ദുബായിയിൽ നടന്നത്. താമസസജ്ജമായ കെട്ടിടങ്ങൾക്കും മറിച്ചുവിൽപന നടത്തുന്ന കെട്ടിടങ്ങൾക്കുമായിരുന്നു ഏറ്റവും അധികം വിൽപ്പന നടന്നത്. 

59.6 ശതമാനം ഇടപാടുകളാണ് ഇത്തരത്തിൽ നടന്നത്. 40.6% ആണ് നിർമാണ സജ്ജമായ ഭൂമി വിൽപന നടത്തിയത്. ഇത്തരത്തിലുള്ള 24761 സ്ഥലങ്ങൾ 4550 കോടി ദിർഹത്തിന് വിറ്റുപോയെന്നും 36480 കെട്ടിടങ്ങൾ 10556 കോടി ദിർഹത്തിനും മറിച്ചുവിറ്റുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2008 നു ശേഷം ഈ രീതിയിൽ നടന്ന ഏറ്റവും വലിയ വിൽപനയാണിത്. ദുബായ് എക്‌സ്‌പോയാണ് റിയൽ എസ്റ്റേറ്റ് ഇടപാടുകളെ ഏറ്റവും സ്വാധീനിച്ച ഘടകമെന്നാണ് വിവരം.

ഇടപാടുകളുടെ എണ്ണത്തിൽ 2020 നെ അപേക്ഷിച്ച് 74.44% വർധനവ് ഉണ്ടായി. കോവിഡിനു മുൻപ് 2019ൽ നടന്ന വിൽപനയേക്കാൾ കൂടുതൽ ഇടപാടുകൾ കഴിഞ്ഞ വർഷം നടന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed