ശമ്പളം നല്‍കാന്‍ വൈകി; ഖത്തറില്‍ 314 കമ്പനികള്‍ക്കെതിരെ നടപടി


 

ദോഹ: ഖത്തറില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 314 കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തൊഴില്‍ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 15 വരെയുളള കാലയളവിലാണിത്. കരാര്‍, പബ്ലിക് സര്‍വീസ് മേഖലകളിലാണ് നിയമ ലംഘനം നടത്തിയ കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
പ്രവാസി തൊഴിലാളികളുടെ ശമ്പളമോ വേതനമോ നല്‍കുന്നതില്‍ കാലതാമസം വരുത്തുകയോ ഇവ നല്‍കാതിരിക്കുകയോ ചെയ്യുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനുള്ള 2004ലെ തൊഴില്‍ നിയമം നമ്പര്‍ 14 അടിസ്ഥാനമാക്കിയാണ് 314 കമ്പനികള്‍ക്കെതിരെയുള്ള നടപടി. പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ മന്ത്രാലയം വളരെയധികം ജാഗ്രത പുലര്‍ത്താറുണ്ട്. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുന്നത് തുടരുകയാണ്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed