ഖത്തര്‍ ലോകകപ്പ്: കാണികള്‍ക്ക് പ്രദേശവാസികളുടെ വീടുകളിൽ താമസമൊരുക്കും


ലോകകപ്പ് ഉള്‍പ്പെടെ ഖത്തറില്‍ നടക്കാനിരിക്കുന്ന വിവിധ ടൂര്‍ണമെന്‍റുകള്‍ കാണാനെത്തുന്നവര്‍ക്ക് ഖത്തര്‍ താമസക്കാരുടെ വീടുകളില്‍ ആതിഥ്യമൊരുക്കുന്ന പുതിയ പദ്ധതിയുമായി സംഘാടകരമായ സുപ്രീം കമ്മിറ്റി. പ്രത്യേക രജിസ്ട്രേഷന്‍ വഴി സന്നദ്ധത അറിയിക്കുന്ന ഖത്തര്‍ താമസക്കാരെയും ആതിഥ്യം ആഗ്രഹിക്കുന്ന കാണികളെയും ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുക. ഹോസ്റ്റ് എ ഫാന്‍ അതായത് ആരാധകനെ അതിഥിയാക്കുക എന്ന തലക്കെട്ടിലാണ് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി പുതിയ പദ്ധതി നടപ്പാക്കുന്നത്. വരാനിരിക്കുന്ന ഫിഫ അറബ് കപ്പ്, ഫിഫ ലോകകപ്പ് തുടങ്ങിയവ കാണുന്നതിനായി ഖത്തറിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് താമസ സൗകര്യം ഒരുക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഒപ്പം ഖത്തറിന്‍റെ പരമ്പരാഗതവും ഹൃദ്യവുമായ ആതിഥ്യമര്യാദകള‍് അനുഭവിച്ച് ടൂര്‍ണമെന്‍റുകള്‍ ആസ്വദിക്കാന്‍ കാണികള്‍ക്ക് അവസരമൊരുക്കല്‍ കൂടിയാണ് സുപ്രീ കമ്മിറ്റി ലക്ഷ്യമാക്കുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed