വോട്ടർ ഐ.ഡി കാർഡ് ആധാർ കാർഡുമായി ഇന്ന് മുതൽ ലിങ്ക് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ


വോട്ടർ ഐ.ഡി കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാനുള്ള സൗകര്യം ഇന്ന് മുതൽ ലഭ്യമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സുതാര്യത ഉറപ്പാക്കുന്ന ഫോട്ടോയോട് കൂടിയ തിരിച്ചറിയൽ കാർഡാകും വോട്ടർമാർക്ക് ലഭിക്കുക.

വോട്ടർ ഐ.ഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് അംഗീകാരം നൽകുന്ന തെരഞ്ഞെടുപ്പ് നിയമ (ഭേദഗതി) ബിൽ 2021 ഡിസംബറിലാണ് ലോക്സഭ പാസാക്കിയത്. ബൂത്തുതല ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിച്ചാവും നടപടികൾ എടുക്കുക. വോട്ടർമാർ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് ത്രിപുര തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കിരൺ ഗിതെ അഭ്യർത്ഥിച്ചു.

വോട്ടർ ഐ.ഡി കാർഡുകളിൽ വോട്ടർമാരുടെ ആധാർ നമ്പരുകൾ രേഖപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആധാറുമായി ലിങ്ക് ചെയ്യുന്നതോടെ തെറ്റുകൾ വരില്ലെന്നും മരണപ്പെട്ടവരെയും മറ്റും എളുപ്പത്തിൽ തിരിച്ചറിയാനും കഴിയുമെന്ന് ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെ പേര് തന്നെ പല മണ്ഡലങ്ങളിൽ വരുന്നത് തടയാനും കാർഡുകൾ ഇത്തരത്തിലാക്കുന്നതോടെ സാധിക്കും.

You might also like

Most Viewed