സഹതാപ തരംഗമാണ് ഉമാ തോമസിന് അനുകൂലമായതെന്ന് കെ സുരേന്ദ്രൻ


എൽഡിഎഫ് സർക്കാരിന്‍റെ വർഗീയ പ്രീണന നയത്തിന്‍റെ പ്രതിഫലനമാണ് തൃക്കാക്കരയിലെ പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വളരെ ശക്തമായ സഹതാപ തരംഗമാണ് ഉമാ തോമസിന് അനുകൂലമായതെന്നും സുരേന്ദ്രൻ പറഞ്ഞു. പി.ടി. തോമസിനെ തൃക്കാക്കരയിലെ ജനങ്ങൾ ഇപ്പോഴും സ്നേഹിക്കുന്നു എന്നതിന് തെളിവാണ് നമ്മൾ കണ്ടത്. സംസ്ഥാന സർക്കാർ ഏകാധിപത്യപരമായി നടത്തുന്ന നടപടിയോടുള്ള എതിർപ്പാണ് ജനം രേഖപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ടിനെ സർക്കാർ സഹായിച്ചത് വളരെ വലിയ പ്രതിഷേധത്തിന് കാരണമായി. ഹൈന്ദവ, ക്രൈസ്തവ മതവിശ്വാസികൾ എൽഡിഎഫിനെതിരെയാണ്. സമീപകാലത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയ അതിക്രമങ്ങൾ നേരിടുന്നതിലുള്ള സർക്കാരിന്‍റെ അലംഭാവവും യുഡിഎഫിന്‍റെ വിജയത്തിന് കാരണമായി. 

കെ റെയിൽ കല്ലിടാനും സർവെ നടത്താനും വീട്ടിൽ കയറി മർദിക്കുന്ന സർക്കാരിന്‍റെ നടപടിക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയത്. ബിജെപി ദുർബലമായ മണ്ഡലമാണ് തൃക്കാക്കര. ഞങ്ങൾ ശക്തമായ പ്രവർത്തനം മണ്ഡലത്തിൽ നടത്തിയെന്നും സുരേന്ദ്രൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed