കേരളത്തിൽ‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങൾ‍ സത്യപ്രതിജ്ഞ ചെയ്തു


കേരളത്തിൽ‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. കേരളത്തിൽ‍ നിന്ന് മൂന്ന് പുതിയ പ്രതിനിധികളാണ് രാജ്യസഭയിലെത്തുന്നത്.

സിപിഐഎം അംഗം എ. എ .റഹീം, സി പി ഐ അംഗം അഡ്വ. സന്തോഷ് കുമാർ‍, കോണ്‍ഗ്രസ് അംഗം ജെബി മേത്തർ‍ എന്നിവരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടന്നത്. മറ്റ് സംസ്ഥാനങ്ങളിൽ‍ നിന്നുള്ള 10 അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. എ എ പി അധികാരത്തിലേറിയ പഞ്ചാബിൽ‍ നിന്നും അഞ്ച് പ്രതിനിധികളാണ് രാജ്യസഭയിൽ‍ എത്തുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed