ബം​ഗ്ലാദേശിലെ ഷിപ്പിം​ഗ് കണ്ടെയ്നർ ഡിപ്പോയിൽ വൻതീപിടുത്തം; 40 പേർ മരിച്ചു


ബംഗ്ലാദേശിലെ ചിറ്റഗോംഗിലെ ഷിപ്പിംഗ് കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ തീപിടുത്തത്തിൽ 40 പേർ മരിച്ചു. സീതാകുണ്ഡ് മേഖലയിലെ ഡിപ്പോയിലുണ്ടായ തീപിടുത്തത്തിൽ 450 ഓളം പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമോയെന്ന ആശങ്കയിലാണ് അധികൃതർ. ഇതുവരെ 35 മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് ഛത്തഗ്രാം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. 

പ്രാഥമിക അന്വേഷണത്തിൽ രാസപ്രവർത്തനം മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് സൂചന. സ്‌ഫോടനത്തെ തുടർന്നാണ് തീ പടർന്നതെന്നാണ് റിപ്പോർട്ട്.

രാത്രി ഒമ്പത് മണിയോടെയാണ് തീപിടുത്തമുണ്ടായതെന്നും അർധരാത്രിയോടെയാണ് സ്‌ഫോടനമുണ്ടായതെന്നും പൊലീസ് പറഞ്ഞു. സ്‌ഫോടനത്തെ തുടർന്ന് തീ അതിവേഗം പടർന്നു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. 

സ്‌ഫോടനത്തിൽ സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾ തകർന്നതായി ചിറ്റഗോംഗ് ഫയർ സർവീസ് ആൻഡ് സിവിൽ ഡിഫൻസ് അസി. ഡയറക്ടർ എംഡി ഫാറൂഖ് ഹുസൈൻ സിക്ദർ പറഞ്ഞു, 19 ഓളം അഗ്നിശമന യൂണിറ്റുകൾ തീ അണയ്ക്കാൻ എത്തിയിട്ടുണ്ട്.

 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed