ഭക്ഷണത്തിന് പണമില്ല: കുട്ടികളെ വിൽപ്പനയക്ക് വെച്ച് അഫ്ഗാനികൾ


അഫ്ഗാനിസ്ഥാനിൽ‍ ഭക്ഷണത്തിനായി കുട്ടികളെ വിൽ‍ക്കുന്നത് തടയാന്‍ നിർ‍ത്തിവെച്ച സന്പത്തിക സഹായം ലോകരാജ്യങ്ങളോട് പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് യുഎൻ സെക്രട്ടറി ജനറൽ‍ ആന്റണിയോ ഗുട്ടെറെസ്. കടുത്ത സാന്പത്തിക പ്രതിസന്ധി കാരണം കുട്ടികളെ വിൽ‍ക്കേണ്ട സാഹചര്യമാണ് അഫ്ഗനിലുളളത്. നൂലിൽ‍ തൂങ്ങിക്കിടക്കുകയാണ് അഫ്ഗാനിസ്താൻ. ദരിദ്രരായ ദശലക്ഷക്കണക്കിന് അഫ്ഗാൻ‍ പൗരന്മാർ‍ മോശം മാനുഷിക സാഹചര്യങ്ങൾ‍ക്കിടയിൽ‍ അതിജീവിക്കാൻ പാടുപെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടേയും കുട്ടികളുടേയും മൗലികാവകാശങ്ങൾ‍ ഉയർ‍ത്തിപ്പിടിക്കുന്നതിന് താലിബാൻ മുന്നോട്ടുവരണമെന്നും അന്റോണിയോ ഗുട്ടെറെസ് ആവശ്യപ്പെട്ടു. 

അതിഭീകരമായ പട്ടിണിയാണ് പകുതിയോളം അഫ്ഗാനികളും അനുഭവിക്കുന്നത്. ഭക്ഷണം വാങ്ങുന്നതിന് ചില കുടുംബങ്ങൾ‍ കുട്ടികളെ വിൽ‍ക്കുന്നതായി റിപ്പോർ‍ട്ടുകൾ‍ പുറത്തുവരുന്നുണ്ട്. മറ്റുലോകരാജ്യങ്ങളുടെ വിശ്വാസ്യതയും ദയയും നേടിയെടുക്കാനും ഓരോ പെൺകുട്ടിയുടേയും സ്ത്രീയുടേയും അടിസ്ഥാന മൗലികാവകാശങ്ങൾ‍ താലിബാൻ ഉയർ‍ത്തിപ്പിടിക്കണം∍, അന്റോണിയോ ഗുട്ടെറെസ് പറഞ്ഞു.അഫ്ഗാനിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുവേണ്ടി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർ‍ത്ഥിക്കുകയാണ്. ലോകബാങ്കും യുഎസ് സർ‍ക്കാരും മരവിപ്പിച്ച സഹായധനം പുനഃസ്ഥാപിക്കണം.” ആന്റോണിയോ ഗുട്ടെറെസ് ആവശ്യപ്പെട്ടു. അഫ്ഗാനിലെ വനിതാ ആക്ടിവിസ്റ്റുകളെ തട്ടികൊണ്ടുപോയതിലും അറസ്റ്റ് ചെയ്തതിലും ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം അവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. 

അഫ്ഗാനിൽ‍ നടക്കുന്നത് മനുഷ്യദുരന്തമാണെന്ന് ചൈനയുടെ യുഎൻ‍ അംബാസഡർ‍ ഷാങ് ജുൻ അഭിപ്രായപ്പെട്ടു. അടുത്തിടെ അഫ്ഗാനിലെ ഒരു സ്ത്രീ ഭക്ഷണത്തിനായി തന്റെ രണ്ട് പെൺ‍കുട്ടികളേയും വൃക്കയും വിറ്റതായുളള റിപ്പോർ‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. അഫാഗാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ‍ക്ക് അറുതിവരുത്തണം. സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കാനും പെണ്‍കുട്ടികൾ‍ക്കുവേണ്ടി സ്‌കൂളുകളും യൂണിവാഴ്സിറ്റികളും തുറക്കാനും അഫ്ഗാൻ ദൗത്യത്തിന്റെ ചുമതലവഹിക്കുന്ന നസീർ‍ അഹമദ് ഫെയ്ഖ് താലിബാനോട് ആവശ്യപ്പെട്ടു. 2021 നവംബറിലാണ് അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തത്. സ്ത്രീകളുടേയും പെൺകുട്ടികളുടേയും അവകാശങ്ങൾ‍ സംരക്ഷിക്കുമെന്നും ജോലി ചെയ്യുന്നതിൽ‍നിന്നു തടയില്ലെന്നും വിദ്യാഭ്യാസം നിഷേധിക്കില്ലെന്നും താലിബാൻ വാഗ്ദാനമിറക്കിയിരുന്നു. എന്നാൽ‍ അവ നിരന്തരമായി ലംഘിക്കപ്പെടുന്ന റിപ്പോർ‍ട്ടുകളാണ് അഫ്ഗാനിൽ‍ നിന്ന് പുറത്തുവരുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed