ഫ്രാൻസിൽ പ്രതിദിനം 179,807 കോവിഡ് കേസുകൾ


പാരീസ്

ഫ്രാൻസിൽ പ്രതിദിന കോവിഡ് കേസുകളുടെ പ്രതിദിന എണ്ണത്തിൽ റിക്കാർഡ് വർധന. ചൊവ്വാഴ്ച 179,807 കേസുകളാണ് സ്ഥിരീകരിച്ചത്. യൂറോപിൽ ഇതുവരെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് വൈറസ് കേസുകളാണിത്. ഒമിക്രോൺ രാജ്യത്തെ സ്ഥിതി രൂക്ഷമാക്കുകയാണ്. പുതുവത്സര ആഘോഷങ്ങളും കൂടിച്ചേരലുകൾക്കും രാജ്യത്ത് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ജനുവരിയോടെ ഫ്രാൻസിൽ കോവിഡ് കേസുകൾ പ്രതിദിനം രണ്ടര ലക്ഷമായേക്കുമെന്ന് ഫ്രഞ്ച് ഹോസ്പിറ്റൽ ഫെഡറേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് കേസുകൾ ഉയരുകയാണ്. ഇറ്റലി, ഗ്രീസ്, പോർച്ചുഗൽ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ എല്ലാം റിക്കാർഡ് കേസുകളാണ് സ്ഥിരീകരിക്കുന്നത്. ഇംഗ്ലണ്ടിൽ കഴിഞ്ഞ ദിവസം 117,093 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ 78,000 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 202 മരണവും രേഖപ്പെടുത്തി. പോർച്ചുഗലിൽ 17,172 കേസുകളും ഗ്രീസിൽ 21,657 കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. പാരീസ്, ലണ്ടൻ, ബെർലിൻ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ പുതുവത്സര ആഘോഷങ്ങൾ ഉപേക്ഷിച്ചു. ഇറ്റലിയിൽ ഔട്ട്‌ഡോർ പരിപാടികളും നൈറ്റ് പാർട്ടികളും നിരോധിച്ചു. എന്നാൽ സ്വകാര്യ ഒത്തുചേരലുകൾക്ക് നിയന്ത്രണങ്ങളൊന്നുമില്ല.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed