1,390 വാഹനങ്ങൾ തിരിച്ച് വിളിച്ച് ടൊയോട്ട ഇന്ത്യ


ടൊയോട്ട ഇന്ത്യ 1,390 വാഹനങ്ങൾ തിരിച്ച് വിളിച്ചു. ടൊയോട്ടയുടെ ഗ്ലാൻസ, അർബൻ ക്രൂസർ ഹൈറൈഡർ എന്നീ മോഡലുകളുടെ 1390 യൂണിറ്റുകളാണ് കമ്പനി തിരികെ വിളിച്ചിരിക്കുന്നത്. മാരുതിയുടെ ഗ്രാൻഡ് വിതാര, ബലേനോ എന്നീ മോഡലുകൾ അടുത്തിടെയാണ് മാരുതി തിരിച്ചുവിളിച്ചത്. ഈ മോഡലുകളുടെ സമാന മോഡലാണ് ടൊയോട്ട തിരികെ വിളിച്ചവയും. 

2022 ഡിസംബർ 8നും 2023 ജനുവരി 2023നും മധ്യേ നിർമിച്ച ഗ്രാൻസ, അർബൻ ക്രൂസർ ഹൈറൈഡർ എന്നീ മോഡലുകളാണ് തിരികെ വിളിക്കുന്നത്. എയർ ബാഗ് പ്രവർത്തനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ മോഡലുകളുള്ള വാഹന ഉടമകളെ ടൊയോട്ട ഡീലർമാർ ബന്ധപ്പെടുമെന്നും, പണം നൽകാതെ തന്നെ പിഴവ് സംഭവിച്ച പാർട്ട് റീപ്ലേസ് ചെയ്ത് നൽകുമെന്നും കമ്പനി അറിയിച്ചു. കാറിന്റെ വിഐഎൻ നമ്പർ ഉപയോഗിച്ച് ടൊയോട്ടയുടെ വെബ്‌സൈറ്റിൽ തങ്ങളുടെ കാർ പിഴവ് സംഭവിച്ച ശ്രേണിയിൽ പെട്ടതാണോ എന്ന് പരിശോധിക്കാൻ സാധിക്കും. എയർബാഗ് റീപ്ലേസ്‌മെന്റിന് മുന്നേയുള്ള ഈ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന് ടൊയോട്ട കമ്പനി അറിയിച്ചു.

article-image

fhgfh

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed