ബികെഎസ് പുസ്തകോത്സവം മൂന്നാം ദിവസത്തിലേയ്ക്ക് - ഇന്ന് അതിഥിയായെത്തുന്നത് കരൺ ഥാപ്പർ


ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തക മേള മൂന്നാം ദിവസത്തേക്ക് കടന്നു. ഇന്നലെ പുസ്തകമേളയോട് അനുബന്ധിച്ച് സമാജം ചിത്രകലാ ക്ലബ്ബ് സംഘടിപ്പിച്ച സമൂഹ ചിത്രരചന ശ്രദ്ധേയമായി. പ്രശസ്ത ചിത്രകാരനും നാടകപ്രവർത്തകനുമായ സാംകുട്ടി പട്ടംകരി ചിത്രം വരച്ച് പ്രദർശനം ഉദ്ഘാടനം ചെയ്തു. കവി അൻവർ അലി ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. അൻപത് മീറ്റർ നീളത്തിൽ കുട്ടികളടകമുള്ള നൂറോളം ചിത്രകാരന്മാരാണ്  ചിത്രങ്ങൾ വരച്ചത്.പ്രവാസി ചിത്രകാരന്മാരുടെ ചിത്രപ്രദർശനത്തിനും  ഇന്നലെ തുടക്കം കുറിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കലാപരിപാടികൾ സമന്വയിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച കാലിഡസ്കോപ്പും  അരങ്ങേറി.

article-image

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ  പ്രശസ്ത ചലച്ചിത്ര താരം സിജു വിൽസൺ മുഖ്യഅതിഥിയായി പങ്കെടുത്തു. സിജു വിൽസൺ നായകനായി അഭിനയിച്ച വിനയൻ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചലച്ചിത്രത്തിൻ്റെ തിരക്കഥയുടെ പ്രകാശനവും ചടങ്ങിൽ നടന്നു. ഇന്ന് പ്രമുഖ ടെലിവിഷൻ അവതാരകനും, എഴുത്തുക്കാരനുമായ  കരൺ ഥാപ്പർ ആണ് മുഖ്യാതിഥി. വാഗ്മിയും പാർലമെൻ്റ് അംഗവുമായ ശശിതരൂരും പ്രമുഖ റേഡിയോ ജോക്കിയും എഴുത്തുകാരനുമായ ജോസഫ് അന്നക്കുട്ടി ജോസുമാണ് നാളത്തെ അതിഥികൾ.

article-image

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed