കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ മെഗാമെഡിക്കൽ ക്യാമ്പ് സമാപിച്ചു


മനാമ

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ അദ്ലിയ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിച്ച പതിനഞ്ച് ദിവസത്തോളം നീണ്ടു നിന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരുമായ ആയിരത്തി നാനൂറോളം പേർ ലാബ് പരിശോധനയും ഡോക്ടറുടെ പരിശോധനയും നടത്തി ക്യാമ്പ് പ്രയോജനപ്പെടുത്തി. 

 

 

article-image


ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും, പ്രസിഡന്റ്‌ ജോണി താമരശ്ശേരി അധ്യക്ഷവും വഹിച്ച ക്യാമ്പിന്റെ സമാപന ചടങ്ങുകൾ, ഇന്ത്യൻ ക്ലബ്‌ പ്രസിഡന്റ്‌ കെ. എം.ചെറിയാൻ ഉദ്ഘാടനം ചെയ്തു.

article-image

ചടങ്ങിൽ നഴ്സിംഗ് സൂപ്രണ്ട് മേരി സ്കറിയയേയും, സാമൂഹ്യ പ്രവർത്തകനായ മണികുട്ടനേയും മെമെന്റോ നൽകി ആദരിച്ചു. അബുദാബിയിൽ വച്ചു നടന്ന ലോക പ്രൊഫഷണൽ ജ്യൂ ജിസ്റ്റു ചാമ്പ്യൻഷിപ്പിൽ ബഹ്റൈനെ പ്രതിനിധീകരിച്ചു കൊണ്ട് പങ്കെടുത്ത ഏക മലയാളിയായ ബഹ്‌റൈൻ പോലീസിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശി ജിൻഷാദിനെയും ചടങ്ങിൽ പൊന്നാടയും മെമെന്റൊയും നൽകി ആദരിച്ചു. സാമൂഹ്യ പ്രവർത്തകരായ ബഷീർ അമ്പലായി, സയെദ്, ജേക്കബ് തേക്കുത്തോട്, ചീഫ് കോർഡിനേറ്റർ മനോജ്‌ മയ്യന്നൂർ, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്യാരിലാൽ എന്നിവർ ആശംസകൾ നേർന്നു. രാജീവ്‌ തുറയൂർ നന്ദി രേഖപ്പെടുത്തി.

article-image

കക

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed