പ്രവാസികൾക്ക് ആശ്വസിക്കാം ; താൽക്കാലിക വിസ സ്ഥിരം വിസയാക്കാൻ ഇനി എളുപ്പം


യു.എ.ഇയിൽ  താൽക്കാലിക വിസകൾ സ്ഥിരം വിസയാക്കി മാറ്റാനായി നേരത്തേതു പോലെ രാജ്യം വിട്ടതിനു ശേഷം അപേക്ഷിക്കേണ്ടെന്നും 550 ദിർഹം ഫീസ് (ഏകദേശം 11,189 രൂപ) അടച്ചാൽ മതിയെന്നും യുഎഇ അധികൃതർ അറിയിച്ചു. സന്ദർശക, ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് തൊഴിൽ വിസയിലേക്ക് ഇങ്ങനെ മാറാനാകും. നേരത്തേ, രാജ്യം വിട്ടതിനു ശേഷം പുതിയ വിസയിൽ വരണമായിരുന്നു. ഫീസ് സംബന്ധിച്ച ചില അവ്യക്തതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അധികൃതർ   വിശദീകരണം നൽകി. നിലവിലുള്ള വിസ കാലാവധി തീരും മുൻപ് വിസ മാറ്റത്തിന് അപേക്ഷ നൽകണം. കാലാവധി തീർന്നാൽ വൈകിയ ദിവസങ്ങൾക്ക് പിഴ നൽകേണ്ടിവരും. സന്ദർശക, ടൂറിസ്റ്റ് വിസയിൽ എത്തിയവർ കാലാവധി തീർന്നശേഷമുള്ള ആദ്യ ദിവസത്തിന് 200 ദിർഹവും (ഏകദേശം 4068 രൂപ) പിന്നീടുള്ള ഓരോ ദിവസത്തിനും 100 ദിർഹം (ഏകദേശം 2000 രൂപ) വീതവുമാണ് പിഴയടയ്ക്കേണ്ടത്. ഇതിനു പുറമേ, രാജ്യം വിടുന്ന ദിവസം 100 ദിർഹം സേവന നിരക്കായും നൽകണം. തൊഴിൽ വിസയിലുള്ളവർ പുതിയ വീസയിലേക്ക് മാറുമ്പോൾ 30 ദിവസമാണ് സമയപരിധി. ഇതിനകം പുതിയ സ്പോൺസറുടെ കീഴിലാകുകയോ രാജ്യം വിടുകയോ വേണമെന്നാണു നിയമം. 30 ദിവസം കഴിഞ്ഞിട്ടും സ്പോൺസർ മാറ്റം  സാധ്യമായില്ലെങ്കിൽ പിഴയടയ്ക്കുകയോ രാജ്യം വിടുകയോ വേണം.  

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed