വിമാനത്താവളത്തിൽ നിന്ന് വീട്ടിൽ പോകുന്നതിനിടെ പ്രവാസി ട്രെയിനിൽ നിന്ന് വീണ് മരിച്ചു


സൗദിയിൽ‍ നിന്നും അവധിക്ക് നാട്ടിലെത്തിയയാൾ‍ വീട്ടിലേക്ക് ട്രെയിനിൽ‍ പോകുന്നതിനിടെ കാൽ‍വഴുതി വീണ് മരിച്ചു. കണ്ണൂർ‍ പാന്പുരുത്തി സ്വദേശി മേലേപ്പാത്ത് അബ്ദുൾ‍ ഹമീദ്(43)ആണ് മരിച്ചത്. 

കരിപ്പൂർ‍ വിമാനത്താവളത്തിൽ‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കിടയെയാണ് ഹമീദ് മരിച്ചത്. പള്ളിക്കര കടവിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിനിൽ‍ നിന്നും പുഴയിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഖബറടക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed