രാഹുൽ‍ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ആൾ‍ അറസ്റ്റിൽ


ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ‍ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ആൾ‍ അറസ്റ്റിൽ‍. ഉത്തർ‍പ്രദേശിലെ റായ്ബറേലി സ്വദേശിയായ ഇയാളെ മധ്യപ്രദേശിലെ നഗ്ദയിൽ‍ നിന്നുമാണ് പോലീസ് പിടികൂടിയത്. രാഹുൽ‍ഗാന്ധി ഇൻഡോറിലെത്തുമ്പോൾ‍ വധിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. നഗ്ദ പോലീസാണ് ഇയാളെ പിടികൂടിയത്. തുടർ‍ന്ന് ഇൻഡോർ‍ ക്രൈംബ്രാഞ്ചിനെ വിവരമറിയിച്ചു.

ഇൻ‍ഡോർ‍ പോലീസ് നൽ‍കിയ ഫോട്ടോയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റെന്ന് നഗ്ഡ എസ്പി സത്യേന്ദ്രകുമാർ‍ ശുക്ല അറിയിച്ചു. ഉത്തർ‍പ്രദേശിലെ റായ്ബറേലിയിൽ‍നിന്നുള്ള ആളാണു പ്രതിയെന്നാണ് ആധാർ‍ കാർ‍ഡിൽ‍നിന്നു വ്യക്തമാകുന്നുതെന്നും പൊലീസ് അറിയിച്ചു.

article-image

fgdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed