അരുണാചൽ‍ പ്രദേശിൽ മഞ്ഞുവീഴ്ചയിൽ‍ കാണാതായ സൈനികരുടെ മൃതദേഹം കണ്ടെത്തി


അരുണാചൽ‍ പ്രദേശിൽ മഞ്ഞുവീഴ്ചയിൽ‍ കാണാതായ സൈനികരുടെ മൃതദേഹം കണ്ടെത്തി. കാണാതായ ഏഴ് സൈനികരുടെ മൃതദേഹവും കണ്ടെത്തിയതായി സൈന്യം അറിയിച്ചു. കെമെംഗ് മേഖലയിലെ ഉയർ‍ന്ന പ്രദേശത്താണ് ഹിമപാതമുണ്ടായത്. 

പട്രോളിംഗ് നടത്തുകയായിരുന്ന സൈനികരുടെ വാഹനത്തിനു മുകളിലേക്ക് മഞ്ഞ് ഇടിഞ്ഞുവീഴുകയായിരുന്നു. 14,500 അടി ഉയരത്തിലുള്ള പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഞ്ഞു വീഴ്ചയും മോശം കാലാവസ്ഥയുമാണുള്ളത്. 

സൈനികരുടെ മൃതദേഹങ്ങൾ കെമെംഗിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed