കാമുകിയെ ട്രോളി ബാഗിലാക്കി കോളേജ് ഹോസ്റ്റലിനകത്ത് കടത്താൻ ശ്രമം; കൈയ്യോടെ പൊക്കി വാർ‍ഡൻ


കാമുകിയെ ട്രോളി ബാഗിൽ‍ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താൻ ശ്രമിച്ച് വിദ്യാർ‍ഥി. മണിപ്പാലിലെ ഒരു എഞ്ചിനീയറിംങ്ങ് കോളേജിലാണ് സംഭവം. എന്നാൽ‍ ഹോസ്റ്റൽ‍ വാർ‍ഡന്‍ നീക്കം കൈയ്യോടെ പിടികൂടിയതോടെ പണിപാളി. ഇരുവരേയും ഹോസ്റ്റലിൽ‍ നിന്ന് സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് വലിയ ട്രോളി ബാഗുമായി ഹോസ്റ്റിലിലേക്ക് വരുന്ന വിദ്യാർ‍ഥി കെയർ‍ടെയ്ക്കറുടെ കണ്ണിൽ‍പ്പെടുന്നത്. അസ്വാഭാവികത തോന്നിയ വാർ‍ഡന്‍ ഇത്രയും വലിയ ട്രോളി ബാഗിലെന്താണെന്ന് ചോദിച്ചു. ഓൺലൈൻ വഴി ബുക്ക് ചെയ്ത സ്വകാര്യ വസ്തുക്കളാണെന്നായിരുന്നു വിദ്യാർ‍ഥിയുടെ മറുപടി. അതിൽ‍ തൃപ്തി വരാതെ കെയർ‍ടെയ്ക്കർ‍ ബാഗ് തുറന്നുകാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിദ്യാർ‍ഥി അതിന് തടസ്സം നിന്നെങ്കിലും കെയർ‍ടെയ്ക്കർ‍ ബാഗ് തുറക്കുകയായിരുന്നു. അപ്പോഴാണ് എഞ്ചിനീയറിംങ്ങ് കോളേജിൽ‍ തന്നെയുള്ള വിദ്യാർ‍ഥിനിയും കാമുകിയുമായ പെൺകുട്ടി ബാഗിൽ‍ ചുരുണ്ടുകൂടിയിരിക്കുന്ന കാഴ്ച്ച കാണുന്നത്. 

സംഭവത്തെ തുടർ‍ന്ന് തുടർ‍ന്ന് ഇരുവരേയും ഹോസ്റ്റലിൽ‍ നിന്ന് സസ്‌പെന്റ് ചെയ്തു. കാമുകനും കാമുകിയും തുടർ‍ന്ന് വീടുകളിലേക്ക്് പോയതായി സഹപാഠികൾ‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed