ഭൂപടം വികലമാക്കിയതിന് ട്വിറ്റർ എം.ഡി. മഹേഷ് മഹേശ്വരിയ്‌ക്കെതിരെ കേസ് എടുത്തു


ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാതെ നിലപാടുകളെടുക്കുന്ന ട്വിറ്ററിനെതിരെ കേസെടുത്ത് ഉത്തർപ്രദേശ്.  ഭൂപടം വികലമാക്കിയതിനാണ് ഉത്തർപ്രദേശ് സംസ്ഥാന ആഭ്യന്തര വകുപ്പ് കേസെടുത്തത്. ട്വിറ്റർ എം.ഡി. മഹേഷ് മഹേശ്വരിക്കെതിരെയാണ് കേസെടുത്തത്. മഹേഷിനൊപ്പം ചിത്രാ സിംഗ് എന്ന വ്യക്തിക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 505(2) അനുസരിച്ചാണ് കേസ്. ഇതിനൊപ്പം 2008ലെ ഐ.ടി നിയമത്തിലെ 74−ാം വകുപ്പനുസരിച്ചും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് സന്തോഷ് കുമാർ സിംഗ് അറിയിച്ചു. ബജരംഗ്ദൾ നേതാവ് നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

ഇന്ത്യയുടെ ഭൂപടം പലതവണയായി വികലമായി പ്രസിദ്ധീകരിച്ചിരുന്ന ട്വിറ്റർ ഇന്നലെ ഭൂപടം മാറ്റി പ്രസിദ്ധീകരിച്ചിരുന്നു. മുന്പ്് ലഡാക്കിലെ ‘ ലേ ‘ പ്രദേശത്തെ ചൈനയുടേതാക്കി ട്വിറ്റർ പ്രസിദ്ധീകരിച്ചിരുന്നു. മുൻപ് ലോനി മേഖലയിൽ ഒരു മുസ്ലീം വൃദ്ധനെ ആക്രമിച്ച വിഷയവുമായി ബന്ധപ്പെട്ട വിഷയത്തെ വർഗ്ഗീയ കലാപമാക്കിമാറ്റാൻ ചിലർ ട്വിറ്ററിലൂടെ നടത്തിയ പരിശ്രമവും കേസാക്കിയിരുന്നു. ഇതിനിടെ മുൻപ് ലോനി കേസിൽ കർണ്ണാടക കോടതി നൽകിയ പരിരക്ഷയാണ് മഹേഷ് മഹേശ്വരിക്ക് സഹായമായി പറയുന്നത്.

സമൂഹമാദ്ധ്യമങ്ങളിൽ ട്വിറ്ററിന് നൽകിയിരുന്ന സേഫ് ഹാർബർ ആനുകൂല്യം ഇനി ഇല്ലാതാക്കും. ഒപ്പം ഇന്ത്യയിലെ ഏതൊരാളുടെ പരാതിപ്രകാരവും വിശദീകരണം നൽകാൻ ട്വിറ്ററിനെ ബാദ്ധ്യസ്ഥരാക്കുന്ന സംവിധാനമാണ് ഒരുങ്ങുന്നത്. പാർലമെന്ററി കമ്മിറ്റി ട്വിറ്ററിന് കർശന നിർദ്ദേശമാണ് നൽകിയത്. എന്നാൽ ഇന്ത്യയുടെ നയങ്ങളെ നിശിതമായി വിമർശിച്ചു കൊണ്ടാണ് മഹേഷ് മഹേശ്വരി പലപ്പോഴും പ്രതികരിച്ചത്.

കർണ്ണാടക സർക്കാർ അറസ്റ്റ് ചെയ്യാതിരിക്കാൻ മഹേഷ് മഹേശ്വരി നീക്കം നടത്തിയിരു ന്നെങ്കിലും ഇനി അത് പ്രതീക്ഷിക്കേണ്ടെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഇന്ത്യ നിലപാട് കർശനമാക്കിയതിനെ തുടർന്ന് ഇന്നലെ ആഗോളതലത്തിലെ നിയമകാര്യ മേധാവി ജെറേമി കെസ്സലിനെ ഇന്ത്യയിലെ പരാതി പരിഹാര ഉദ്യോഗസ്ഥയായി നിയമിച്ച് ട്വിറ്റർ പത്രക്കുറിപ്പിറക്കിയിരുന്നു. മുമ്പ് അമേരിക്കയുടെ ഭൂപടത്തിലും ട്വിറ്റർ നിയമക്കുരുക്കിൽപെട്ടിട്ടുണ്ട്.

You might also like

Most Viewed