നിലമ്പൂരിൽ 17 കാരിയെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തവും പത്തു വർഷം കഠിന തടവും


മലപ്പുറം നിലമ്പൂരിൽ 17വയസുകാരിയെ പീഡിപ്പിച്ച കേസിൽ 34കാരന് ജീവപര്യന്തവും പത്തു വർഷം കഠിന തടവും. തൃശൂർ പള്ളം സ്വദേശി അബ്ദുൽ റഹീമിനെയാണ് നിലമ്പൂർ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം തടവ് ശിക്ഷ അനുഭവിക്കണം. 2018ൽ നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് ശിക്ഷ വിധിച്ചത്.

article-image

adsadadsdsdedsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed