കെ മുരളീധരൻ എംപിക്ക് ഒഐസിസി ബഹ്റൈൻ സ്വീകരണം നൽകി


ബഹ്റൈൻ സന്ദർശിച്ച കെ മുരളീധരൻ എംപിക്ക് ഒഐസിസി സ്വീകരണം നൽകി. കോവിഡ് മഹാമാരിക്കാലത്ത് ചാർട്ടേഡ് ഫ്ളൈറ്റുകൾ തയ്യാറാക്കി നാട്ടിലേയ്ക്ക് പ്രവാസികളെ അയക്കാൻ നേതൃത്വം നൽകിയ ഒഐസിസി യും കെ എം സി സി യുടെയും പ്രവർത്തങ്ങൾ അഭിനന്ദനാർഹമാണെന്ന് കെ. മുരളീധരൻ എം പി സ്വീകരണയോഗത്തിൽ അഭിപ്രായപെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അസിസ്സ് മാസ്റ്റർ,ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ഫ്രാൻസിസ് കൈതാരത്ത്, ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയംചേരി, കെ എം സി സി സെക്രട്ടറി കെ. പി. മുസ്തഫ, ബഷീർ അമ്പലായി, കെ. സി. ഷമീം, കെ എം സി സി പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റ്‌ കാസിം എന്നിവർ പ്രസംഗിച്ചു. 

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed